സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് ഓർമയിൽ ക്ഷേത്ര സന്നിധിയിൽ ദേശീയ പതാക ഉയർത്തി
പാലക്കുന്ന് : സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര സന്നിധിയിൽ ദേശീയ പതാക ഉയർത്തിയത് ദേശ സ്നേഹ വിളംബരത്തിന്റെ കൗതുക വിശേഷമായി. കീഴൂർ കളരി അമ്പല
സന്നിധിയിലാണ് അപൂർവമായ ഈ ‘കൊടിയേറ്റം’ നടന്നത്. ക്ഷേത്ര മുഖ്യ സ്ഥാനികൻ മൂത്തചെട്ടിയാർച്ചൻ ത്രിവർണ പതാക ഉയർത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എ. നാരായണനും ഭാരവാഹികളും വിശ്വാസികളും
പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. ആധ്യാൽമിക അനുഷ്ഠാനത്തോടൊപ്പം സംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകുന്ന മഹാകഴക ക്ഷേത്രമാണിത്. സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷിക ഓർമയ്ക്കായി സ്വർണ ചെമ്പകം വൃക്ഷ തൈയും നട്ടു
പിടിപ്പിച്ചു. തുടർന്ന് രാമായണമാസാചരണ പരിപാടിയുമുണ്ടായിരുന്നു.