75 മത് സ്വാതന്ത്ര ദിനം എഴുപത്തിയഞ്ച് ദേശീയ പതാകകൾ ഉയർത്തി ആഘോഷിച്ചു
കാഞ്ഞങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോടോം ബേളൂർ 55 ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴാംമൈലിൽ വച്ച് ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചിരസ്മരണ മുനിസിപ്പൽ തല ക്വിസ് മത്സര വിജയിക്കും ഭരതനാട്യം കുച്ചുപുടി അരങ്ങേറ്റം കുറിച്ച കൊച്ചു കലാകാരി ദീപ ബാബുവിനെയും ചടങ്ങിൽ വച്ച് ആദരിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയതു. ഉപഹാരം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ കൈമാറി. ബൂത്ത് പ്രസിഡന്റ് വി.നാരായണൻ വയമ്പ് അദ്ധ്യക്ഷത വഹിച്ചു , മുൻ മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണൻ ബാലൂർ, ബളാൽ ബ്ലോക്ക് ജനറൽ സെക്രട്ടറി മുരളി പനങ്ങാട്, രാഹുൽ നർക്കല, ശരത്ത് വയമ്പ്, സജീവൻ വയമ്പ്, ജെയിൽ മുക്കുഴി, മധു ബാലൂർ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യോഗത്തിനു ശേഷം മധുര പലഹാരം വിതരണം ചെയ്തു. photo ഏഴാംമൈൽ:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോടോം ബേളൂർ 55 ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷം ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു