സമരപുളകങ്ങൾ തൻ സിന്ദൂര ശില്പങ്ങൾക്ക് സമുജ്വല തുടക്കം
നീലേശ്വരം: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഹൃദയസ്പർശിയായ ചിത്രങ്ങൾ രംഗവൽക്കരിച്ച് മൂന്നു നിറമുള്ള കുഞ്ഞു പൂക്കൾ ഡിജിറ്റൽ നാടകം.
1945ലെ പാറ്റ്നാ കലാപമാണ് സമരപുളകങ്ങൾ തൻ സിന്ദൂ രശില്പങ്ങൾ എന്ന ചരിത്ര നാടക രംഗാവിഷ്കരണ മഹായജ്ഞത്തിന്റെ ഭാഗമായി ദൃശ്യവൽക്കരിച്ചത്. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ പതിനാറ് വിദ്യാർഥികളാണ് നാടകത്തിലെ അഭിനേതാക്കൾ.
പാറ്റ്നാ സർക്കാർ മന്ദിരത്തിന്നു മുകളിൽ ഭാരതത്തിൻ്റെ ത്രിവർണ്ണ പതാക ഉയർത്തുവാൻ തയ്യാറായ പതിനൊന്ന് കുട്ടികളെ നിഷ്ഠൂരം വെടിവെച്ചുകൊന്ന ബ്രിട്ടീഷ് പട്ടാളത്തിൻ്റെ ക്രൂരമായ നടപടിയും തുടർന്നു നടന്ന പാറ്റ്നാ കലാപവുമാണ് നാടകത്തിൻ്റെ ഇതിവൃത്തം. മുതിർന്ന ഭടൻമാരെപ്പോലെ എത്രയോ കുട്ടികളും സമരകാഹളത്തിൽ ജീവത്യാഗം ചെയ്തിട്ടുണ്ട്. ചരിത്ര പാഠപുസ്തകത്താളുകിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഇത്തരം എഴുപത്തിയഞ്ച് സമരരംഗങ്ങൾ ദൃശ്യവൽക്കരിക്കുന്നതോടൊപ്പം നാടക സമാഹാരമായും പ്രസിദ്ധീകരിക്കും. തൃക്കരിപ്പൂരിലെ അഞ്ചംഗ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ മഹത്തായ ദൗത്യം ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് കോർഡിനേറ്റർ കൊടക്കാട് നാരായണൻ പറഞ്ഞു. വി.വി.രവീന്ദ്രൻ തൃക്കരിപ്പൂർ ആണ് എഴുപത്തിയഞ്ച് നാടകങ്ങളുടെയും രചന നിർവ്വഹിക്കുന്നത്. അനിൽ നടക്കാവ് ആണ് സംവിധാനം. ചിത്രസംയോജനം എ.കെ.വി. മീഡിയ നിർവഹിച്ചു. ചമയം സച്ചിൻ മടിക്കൈ. അവതരണ ഗാനത്തിന്റെ രചന കെ.വി.കൃഷ്ണൻ മാസ്റ്റർ തൃക്കരിപ്പൂരും സംഗീതം എം.പി.രാഘവനും നിർവ്വഹിച്ചു. സുരേഷ് ബാബു കൊടക്കാട് ആണ് ദീപനിയന്ത്രണം. ജിതേഷ് ദൃശ്യ ആണ് ടൈറ്റിൽ.
കുട്ടികളായ നിഷാൻ കൃഷ്ണ,ഷാരോൺ,അമൻ കൃഷ്ണ,സാർഥക് വിനയ് , അതുൽ കൃഷ്ണൻ അനഘ.കെ,ആദിത്യൻ. പി ,പൂർണിമ എ.സി.ധീരജ് . ജി ദിവ്യ യു,പൂജ യു ,ദർശന.എം,ദേവഗായത്രി.
സൗപർണിക ,പ്രിയംവദ
ഡെറിക് എം മാർട്ടിൻ എന്നിവർ നാടകത്തിൽ വേഷമിട്ടു.സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ചരിത്രത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ 75 സംഭവങ്ങളാണ് ഡിജിറ്റൽ നാടകമായി പുനരാവിഷ്കരിക്കുന്നത്.
നാടകങ്ങളുടെ ദൃശ്യാവിഷ്കാരത്തോടൊപ്പം 75 നാടകങ്ങളും മൂന്നു ഭാഗങ്ങളായി നാടക സമാഹാരമായി അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യും. അച്ചടി ചെലവ് കഴിച്ച് വരുന്ന തുക മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാനാണ് തീരുമാനം
നീലേശ്വരം റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ ഓൺലൈനിലൂടെ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
എം. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.
നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി വി ശാന്ത ,
വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ,
വിദ്യാഭ്യാസ ഉപഡയരക്ടർ കെ.വി. പുഷ്പ, എ.ഇ.ഒ. കെ.ടി. ഗണേഷ് കുമാർ ,
റോട്ടറി ക്ലബ് പ്രസിഡണ്ട്. വിനോദ് കുമാർ. എം.കെ., ബി.പി.സി.കെ.പി. വിജയലക്ഷ്മി ,കൊടക്കാട് നാരായണൻ ,കെ രജില എന്നിവർ പ്രസംഗിച്ചു.