കാണാതായ മടിക്കൈയിലെ ലോട്ടറി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
നീലേശ്വരം: കാണാതായ മടിക്കൈയിലെ ലോട്ടറി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം നഗരത്തില്‍ ലോട്ടറി വില്പന നടത്തുന്ന മടിക്കൈയിലെ വിനോദ്(41)നെ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. നീലേശ്വരം മെയിന്‍ ബസാറിനു സമീപം പുതിയ മുന്‍സിപ്പല്‍ കോംപ്ലക്സ് കെട്ടിടം പണിയുന്ന സ്ഥലത്തിനടുത്തുള്ള കച്ചേരി കടവില്‍ യുവാവിന്റെതായി സംശയിക്കുന്ന വാച്ചും ചെരിപ്പും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നീലേശ്വരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നീലേശ്വരം പോലീസും, കാഞ്ഞങ്ങാടു നിന്നുള്ള ഫയര്‍ഫോഴ്സ് അംഗങ്ങളും പുഴയില്‍ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.