ഉണ്ണിത്താനെതിരെ കോൺഗ്രസിൽ പ്രതിഷേധം ഇരമ്പുന്നു പടന്നക്കാട്ടെ എം പി യുടെ വസതിയിലേക്ക് പ്രവർത്തകരുടെ മാര്‍ച്ച്
കാഞ്ഞങ്ങാട് :രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന് ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെതിരെ ഉണ്ണിത്താന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. പടന്നക്കാടുള്ള എം.പിയുടെ ഔദ്യോഗിക വസതിയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാവേലി എക്സ്പ്രസില്‍വച്ച് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഉണ്ണിത്താനെതിരെ അസഭ്യവര്‍ഷം ഉണ്ടായതാണ് പ്രശ്നങ്ങളുടെ തുടക്കം. ഉണ്ണിത്താന് പരാതി നല്‍കുകയും പത്മരാജന് ഐങ്ങോത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.