ഐ.എന്‍.എല്ലിനോട് കടുത്ത നിലപാടുമായി എല്‍.ഡി.എഫ്ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷത്തിനും ക്ഷണമില്ല
കോഴിക്കോട്:ആഭ്യന്തര തര്‍ക്കത്തിന് പിന്നാലെ ഐഎന്‍എല്ലിനെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നു. ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെപോലും ഉള്‍പ്പെടുത്തിയില്ല. 17-ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. എംഎല്‍എമാരില്ലാത്ത കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗത്തിനും പോലും പരിപാടിയില്‍ ക്ഷണമുണ്ട്. ഇതുവഴി കൃത്യമായ സന്ദേശമാണ് എല്‍ഡിഎഫ് നല്‍കുന്നത്. രണ്ടുവിഭാഗമായി മുന്നണിയില്‍ മുന്നോട്ട് പോകാനാകില്ല. ഒന്നുകില്‍ ഒരുമിച്ച് പോവുക അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്ക്. എന്ന നയമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. നേരത്തെ ഐഎന്‍എല്ലിനെ ഒഴിവാക്കി സര്‍ക്കാര്‍ ഹജജ് കമ്മറ്റി പുനഃസംഘടിപ്പിച്ചിരുന്നു. എല്‍.ഡി.എഫിന്റെ ഭാഗമല്ലായിരുന്നിട്ടും 2006 മുതല്‍ ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഐ.എന്‍.എല്‍.