കലാകാരന്മാരുടെ കൂട്ടായ്മയായ നന്മയുടെ നേതൃത്വത്തിൽ അതിജീവന സമരം നടത്തി.
കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കലാകാരന്മാരുടെ കൂട്ടായ്മയായ നന്മയുടെ നേതൃത്വത്തിൽ അതിജീവന സമരം നടത്തി. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ സമരം അഭിഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ അഡ്വക്കേറ്റ് ടി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആഭിമുഖ്യത്തിലാണ് അതിജീവന സമരം നടത്തിയത്. കോവിഡും ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കലാകാരന്മാർക്ക് സർക്കാർ ധനസഹായം നൽകുക, കലാകാരന്മാരുടെ കുടുംബങ്ങളെ രക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ബാബു കുന്നത്ത് സ്വാഗതം പറഞ്ഞു. പി പി കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. നന്മ അംഗങ്ങളായ ഫിലിപ്പ് ചാരാത്ത്, ഷാജി ഉള്ളാട്ടിൽ, പുരുഷോത്തമൻ, ബാലകൃഷ്ണൻ, ചന്ദ്രൻ,ജന്നൻ കാഞ്ഞങ്ങാട്,സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.