കാണാതായ മടിക്കൈ എരിക്കുളത്തെ ലോട്ടറി വില്പ്പനക്കാരന് വേണ്ടി
പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ ഊര്‍ജിതമാക്കി
നീലേശ്വരം: കഴിഞ്ഞ ദിവസം മടിക്കൈയിൽ നിന്നും കാണാതായ എരിക്കുളം അടിയോടി വീട്ടിലെ വിനോദ് കുമാറിനു വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാളുടെ മൊബൈൽ ഫോണും പെഴ്സും ചെരിപ്പും നീലേശ്വരം കച്ചേരി കടവത്ത് പുഴയോരത്ത് കണ്ടതിനാല്‍ പുഴയില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല നീലേശ്വരം പുഴയിലെ കച്ചേരി കടവിലും സമീപങ്ങളിലും പോലീസ് ഇന്നലെ തിരച്ചില്‍ നടത്തി. ലോട്ടറി വില്പനക്കാരനായ വിനോദ് കുമാറിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
നീലേശ്വരം എസ്ഐ ഇ ജയചന്ദ്രന് കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ‘ ഫയര്‍ഫോഴ്സ് നീലേശ്വരം കച്ചേരിക്കടവിലെ പുഴയിലും പരിസരത്തും അന്വേഷണം നടത്തിയത്. എന്നാൽ ഇത്തവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല.