കേരള സംസ്ഥാന കൺസ്യൂമർഫെഡ് മുഖേന പള്ളിക്കര സർവീസ് സഹകരണ ബാങ്കിൽ ഓണാഘോഷത്തോടനുബന്ധിച്ച് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങളുടെ സഹകരണ വിപണി തുടങ്ങി
പള്ളിക്കര : കൺസ്യുമർഫെഡ് മുഖേന പള്ളിക്കര സർവീസ് സഹകരണ ബാങ്കിൽ ഓണാഘോഷത്തോടനുബന്ധിച്ച് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ വിപണനമേള പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്ലീൻ വഹാബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. രവിവർമ്മൻ അധ്യക്ഷത വഹിച്ചു. ബാങ്ക്സെക്രട്ടറി കെ. പുഷ്കരാക്ഷൻ . പഞ്ചായത്ത് മെമ്പർ അബ്ബാസ്, ബാങ്ക് ഡയറക്ടർമാരായ എം അബ്ദുറഹ്മാൻ, ടി സുധാകരൻ, ഹസീന, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ വി. കരുണാകരൻ, വി രാജേന്ദ്രൻ, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു .