തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് സിപിഎം
കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന്? സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയതലത്തില്‍ കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്?. പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരിക്കില്ല. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ ഒരുമിച്ചു പോരാടാന്‍ തയ്യാറാണെന്നാണ് യെച്ചൂരി പറഞ്ഞത്. ‘2004ല്‍ 61 ഇടത് എംപിമാര്‍ പാര്‍ലമെന്റിലുണ്ടായിരുന്നു. അവര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു. അവരില്‍ 57 എംപിമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിനെയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത് പുതിയതല്ല. സംസ്ഥാന രാഷ്ട്രീയ സമവാക്യം എല്ലായ്പ്പോഴും കേന്ദ്ര രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. നേരത്തെയും ഞങ്ങള്‍ തൃണമൂലുമായി ബിജെപിക്കെതിരെ വേദി പങ്കിട്ടിട്ടുണ്ട്’- സീതാറാം യെച്ചൂരി വ്യക്തമാക്കി.
ത്രിപുരയെ കുറിച്ചുള്ള ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി ഇങ്ങനെ- ‘തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുരയില്‍ എത്തിയിട്ടേയുള്ളൂ. ഞങ്ങള്‍ മൂന്ന് വര്‍ഷമായി അവിടെ ബിജെപിയോട് പോരാടുകയാണ്. ബിജെപി ഒരു ഫാഷിസ്റ്റ് ശക്തിയാണെന്ന് ടിഎംസി തിരിച്ചറിയുന്നു. മുമ്പ് ത്രിപുരയില്‍ ടിഎംസിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അവരുടെ നേതാക്കളെല്ലാം ബിജെപിയില്‍ ചേര്‍ന്നു. അതിനാല്‍ ടിഎംസി എന്താണ് അവിടെ ചെയ്യുകയെന്ന് നോക്കട്ടെ’. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഗസ്റ്റ് 20ന് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സിപിഎം പങ്കെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു. ദേശീയതലത്തില്‍ 14 പാര്‍ട്ടികള്‍ ബിജെപിക്കെതിരെ പോരാടുകയാണ്. ഇത് പാര്‍ലമെന്റിനകത്തും പുറത്തും തുടരും. മറ്റ് കക്ഷികള്‍ തങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ സ്വാഗതം ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.
സിപിഎമ്മിന്റെ ബംഗാള്‍ ഘടകത്തിനും ദേശീയതലത്തില്‍ തൃണമൂലുമായുള്ള സഹകരണത്തോട്? എതിര്‍പ്പില്ലെന്നാണ്? സൂചന. ബിജെപിയെ എതിര്‍ക്കാന്‍ ഏതു പാര്‍ട്ടിയുമായും സഹകരണമാവാമെന്ന്? ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ്? നിലപാടെടുത്തു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്? നിലപാട്? വ്യക്തമാക്കിയിട്ടില്ല. ദേശീയ തലത്തില്‍ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സജീവമാക്കുന്നത്? മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്?. ഇതിനായി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്? പിന്നാലെയാണ്? ദേശീയതലത്തില്‍ തൃണമൂലുമായി സഹകരിക്കാമെന്ന നിലപാട് സിപിഎം വ്യക്തമാക്കിയത്.