കോവിഡ് ദുരിത ബാധിതർക്ക് കേന്ദ്ര സർക്കാർ സഹായമെത്തിക്കണം
കാസർകോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ജീവിക്കാനാവശ്യമായ സഹായമെത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് ചെമ്പകം പൂക്കുമിടം ചാരിറ്റി ആൻറ് കൾച്ചറൽ ഫോറം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുൻകാലങ്ങളെ പോലെ ദുരിത മേഖലകളിൽ കൂടുതൽ ഇടപെടലുകൾ നടത്താനും , ചാരിറ്റി പ്രവർത്തനം ഊർജജിതതമാക്കാനും തീരുമാനിച്ചു. ജനറൽ ബോഡിയോഗത്തിൽ റഷീദ് ഞെരു അധ്യക്ഷത വഹിച്ചു ടി.എം.എ. കരീം, രാകേഷ് കൊട്ടുംകുഴി,അജിത പ്രശാന്ത് , ബാലകൃഷ്ണൻ മയൂരം , പ്രഭ ബേത്തൂർ ,വിജി കൊപ്പൽ ,സീന ഗിരീഷ് അരുണി കാടകം സന്തോഷ് കോടോത്ത് ,രാമു രാഘവൻ നെജാത്ത് ബിൻ, രതീഷ് കളരി ,വിജിൻ ഗോപാലൻ ,മഞ്ജി ചാരുത,സുബിൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ കാസർകോടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ സംഘടന നടത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ മലയാളികളും അംഗങ്ങളായുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ശാരീരികമായും സാമ്പത്തികമായും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികളായി
അജിത പ്രശാന്ത് (ചെയര്‍പേഴ്സണ്‍), വിനോദ് ടി.കെ , വൈ: ചെയർമാൻ
രാകേഷ് കൊട്ടംകുഴി ( ജനറൽകൺവീനർ )സതീഷൻ കുറ്റിപ്പുറം (ജോ: കൺവീനർ )
സജിന്‍ മുള്ളംങ്കോട് (ട്രഷറര്‍), സന്തോഷ് കോടോത്ത് (ജോ:ട്രഷറര്‍), റഷീദ് ഞെരു (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. സീന ഗിരീഷ്, പ്രജീഷ് അമ്പലത്തറ, രതീഷ് കക്കോട്ടമ്മ, മഞ്ജി ചാരുത, പ്രശോഭ് ബേപ്പ് (എക്സിക്യൂട്ടീവ് അംഗങ്ങള്‍.)