വേശ്യക്കും വേശ്യയുടെ ന്യായീകരണംഉണ്ടാവുമല്ലോ അത് പറയൂ എം എസ എഫ് സംസ്ഥാന പ്രസിഡന്റ്
പി.കെ. നവാസില്‍ നിന്നും വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തകര്‍ കേട്ടത് ഞെട്ടിക്കുന്ന ഉപമ.
ലീഗ് സൈബര്‍ പോരാളികളുടെ പിന്തുണ പി.കെ. നവാസിന്
കോഴിക്കോട് : ഒറ്റ ദിവസം കൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സെലിബ്രിർട്ടി തലത്തിലേക്ക് ഉയരുന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും പരാതി ഉന്നയിച്ച ഹരിത’യുടെ നേതാക്കൾ ശിഖണ്ഡി യുദ്ധത്തിന് ഇറങ്ങിയ വിദ്യാർത്ഥിനി നേതാക്കളുമായി മാറിയ കൗതുകരമായാ കാഴ്ചയാണ് രാഷ്ട്രീയ വിദ്യാർഥികൾ നോക്കി കാണുന്നത് . എം.എസ്.എഫ് വനിതാവിഭാഗമായ ‘ഹരിത’യുടെ നേതാക്കളെ എം.എസ്.എഫ് സംസ്ഥാന നേതാക്കൾ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ കൃത്യമായി തന്നെ ഹരിത വിദ്യാർത്ഥിനി നേതാക്കൾ തങ്ങൾ നേരിട്ട ലൈംഗിക അധിക്ഷേപം വിവരിച്ചിട്ടുണ്ട് .
“22. 6. 2021ന്ന് എം എസ് എഫിനെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെൻററിൽ വച്ച് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർത്തിരുന്നു പ്രസ്തുത യോഗത്തിൽ സംഘടന സംബന്ധിച്ച കാര്യങ്ങളിൽ എംഎസ്എഫ് പ്രസിഡണ്ട് പി കെ നവാസ് വിദ്യാർഥിനി വിഭാഗമായ ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ടുകൊണ്ട് സംസാരിക്കവേ അതിനെ വിശേഷിപ്പിച്ചത് വേശ്യക്കും വേശ്യയുടെ ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ എന്നു പറഞ്ഞുകൊണ്ടാണ് വിദ്യാർഥി വിഭാഗമായ ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടത്. ഇതാണ് പരാതിക്ക് ഇടയായ സംഭവം.”
എന്നാൽ വിവാദങ്ങൾക്ക് മറുപടിയായി സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് എത്തിയതോടെയാണ് രാഷ്ട്രീയ ജീർണതയുടെ മറ്റൊരു ഭാഗവും പുറത്തു വരുന്നത് . പെണ്‍കുട്ടികളെ വെറും വേശ്യ എന്ന തലത്തിൽ ഉപമിച്ചപ്പോൾ അതിനെ എതിര്കുന്നതിന് പകരം നവാസിനെ പിന്തുണക്കുന സമീപനമാണ് ലീഗ് സൈബർ പോരാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് .
നവാസ് ഫേസ്ബുക്കിൽ എഴുതിയ പ്രതികരണ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്
ഹരിതയിലെ ചില സഹപ്രവർത്തകർ വനിത കമ്മീഷന് എന്നെ സംബന്ധിച്ച് പരാതി നൽകിയത് ശ്രദ്ധയിൽ പെട്ടു.ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ ഉണ്ടായ തർക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണം എന്നാണ് മനസ്സിലാക്കുന്നത്.കൂടുതലായി ഈ വിഷയങ്ങളെ പൊതുമധ്യത്തിൽ വിശദീകരിക്കാത്തത് പാർട്ടിയുടെ അച്ചടക്കങ്ങളെ ബഹുമാനിക്കുന്നത് കൊണ്ടാണ്.ഈ കാണുന്നത് ഏതെങ്കിലും വികാരങ്ങളുടെ പുറത്ത് എടുത്ത് ചാടുന്ന ഒരുകൂട്ടമല്ല.കൃത്യമായ അജണ്ടകളാണ് ഇത്തരം ആളുകളെ നയിക്കുന്നത്.മഹാഭാരത ചരിത്രത്തിലെ കുരുക്ഷേത്ര യുദ്ധം ഓർമ്മപെടുത്തും വിധം ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകർക്ക് എന്റെ പച്ചമാംസം കൊത്തി വലിക്കാൻ ഇനിയും ഞാൻ നിന്നുതരാം. പക്ഷെ ഒരു സമൂഹത്തിന്റെ ജിഹ്വയായ മഹത്തായ ഈ പ്രതലത്തിൽ നിങ്ങൾ നിൽക്കുമ്പോൾ താഴെ കെട്ടുറപ്പ് നൽകിയ ആ മണ്ണ് മുഴുവൻ ഒലിച്ചുപോകാതെ നോക്കണം.
ഈ പാർട്ടി എനിക്ക് നൽകിയ രാഷ്ട്രീയ വിദ്യാഭ്യസം സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തിൽ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ്. അതിന് പാർട്ടിയിലെ സെലിബ്രിറ്റികളുടെ ആലയിൽ ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല.എന്റെ ജീവിതപരിസരം ഒരു പുസ്തകം കണക്കെ തുറന്നു വെച്ചതാണ്. അതറിയുന്നവരുടെ മനസ്സാക്ഷിക്ക് ഞാൻ ബാക്കിയെല്ലാം വിടുന്നു.ഈ വിഷയത്തിൽ സംഘടനാപരമായ തീരുമാനം മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈക്കൊള്ളും.
പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വെള്ളം ചേർത്ത് കള്ള വാർത്ത പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടന്നത് പരമമായ സത്യമാണ്. സമീപ സമയങ്ങളിലെ ഈ പാർട്ടിയുമായി ബന്ധപ്പെട്ട അസത്യ വാർത്തകൾ വായിക്കേണ്ടി വന്ന പ്രിയപ്പെട്ടവർക്ക് അതു മനസ്സിലാക്കാവുന്നതാണ്.എനിക്ക് നേരെയുണ്ടായ വിഷയങ്ങളിൽ നിന്നും ഞാൻ മാറി നിന്നിട്ടില്ല. നേതൃത്വം വിളിച്ചു ചേർത്ത എല്ലാ യോഗങ്ങളിലും സംഘടന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയതും പുള്ളിവിടാതെ നേതാക്കൾ ഇക്കാര്യങ്ങൾ ചർച്ചകൾക്ക് വിധേയമാക്കിയതുമാണ്.
കൃത്യമായി പാർട്ടിയുടെ അന്വേഷണത്തിലുള്ള ഈ വിഷയം തീരുമാനം വരുന്നതിന് മുമ്പേ പുതിയ നീക്കങ്ങൾ സംഭവിച്ചതിന്റെ അർത്ഥം ഇവരുടെ പ്രശ്നം നീതിയോ, പരിഹാരമോ, ആദർശമോ അല്ലാ എന്നതിന്റെ തെളിവാണ്.ആദർശത്തെ മുൻ നിറുത്തിയ നിയോഗങ്ങളാണ് നയിക്കപ്പെടേണ്ട ഓരൊ മനുഷ്യന്റെയും അടിസ്ഥാനം.
ഹരിത ഈ കാലത്തിന്റെ ധാരാളം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട എം എസ് എഫിന്റെ രാഷ്ട്രീയത്തിന് കരുത്ത് പകരേണ്ട വിഭാഗമാണ്. പണി അറിയാത്തവർ ആയുധത്തെ പഴിക്കുന്നത് പോലെ നേതൃത്വം നൽകേണ്ടവർ സംഘടനെയെയും, ആശയങ്ങളെയും പഴിച്ചാൽ അതിന്റെ പ്രത്യാഘാതം ചെറുതല്ല.സഞ്ചി പിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവർക്ക് മുന്നിൽ നിവർന്ന് തന്നെ നിൽക്കും.സത്യം കാലം തെളിയിക്കും.
പ്രതികരണം വന്നതിന് പിന്നാലെ പിന്തുണയുമായി ലീഗ് സൈബർ പ്രവർത്തകാർ രംഗത്തു വന്നു . ഇവർ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്
താങ്കളെ കുറിച്ചു കേരളം സംസാരിക്കുന്നുണ്ട് എങ്കിൽ താങ്കൾ ജയിച്ചു കഴിഞ്ഞു സാഹിബ് ,പ്രിയപ്പെട്ട നവാസ്, മുസ്ലിം ലീഗ് പാർട്ടി സംഘടനാ രംഗത്ത് പുലർത്തുന്ന രീതികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി നീങ്ങുന്നതും സംഘടനാ വിരുദ്ധ നടപടിയാണ്. ഇവർ ചെയ്തതും അത് തന്നെ. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട്. ജയ് മുസ്ലിം ലീഗ്, പൊതു മധ്യത്തിൽ പാർട്ടിയെ നാണം കെടുത്തുന്നവരെ – പാർട്ടിയിൽ നിന്ന് പിഴുതെറിയണം ,പ്രസിഡണ്ടിനോടൊപ്പം മൂല്യമില്ലാത്ത നിലവിലെ ഹരിത കമ്മറ്റിയെ പിരിച്ചുവിടുക .ഹരിതയെ പൂർണ്ണമായും ഒഴിവാക്കണം ..ഇങ്ങനെ തുടങ്ങി പരാതി നൽകിയവരെ അധിക്ഷേപിക്കുന്ന രീതിയിലാണ് പല കമ്മെന്റുകളും . മുസ്ലിം ലീഗ് പാർട്ടിയിൽ സ്ത്രീകളുടെ നിലവാരം പതുസമൂഹം എങ്ങനെ വിലയിരുത്തണമെന്ന് നേത്രത്വം ഉടൻ പറയണമെന്നും അഭിപ്രായം പറഞ്ഞവർ ഉണ്ട് .