യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി വാക്സിൻ ക്ഷാമതിനെത്തിരെ നിൽപ്പ് സമരം നടത്തി
കാഞ്ഞങ്ങാട് :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാക്സിൻ ക്ഷാമത്തിന് എതിരെ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുൻപിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിൽപ്പ് സമരം നടത്തി.
ആദ്യം വാക്സിൻ , എന്നിട്ടു മതി പെറ്റി എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു നടത്തിയ പ്രതിഷേധ പരിപാടി കെപിസിസി സെക്രട്ടറി ശ്രീ. എം അസൈനാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻ്റ് സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ പി മോഹനൻ, കാഞ്ഞങ്ങാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ പി ബാലകൃഷ്ണൻ, ജവഹർ ബാല മഞ്ച് സംസ്ഥാന കോർഡിനേറ്റർ വി വി നിഷാന്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ കെ രത്നാകരൻ, ചന്ദ്രൻ ഞാണിക്കടവ്, സിജോ അമ്പാട്ട്, സിദ്ധിഖ് ഒഴിഞ്ഞവളപ്പ്, ഷാജി പനത്തറ, വിഷ്ണുപ്രസാദ്, സന്തോഷ്, ധനുഷ്, വിജയ് എന്നിവർ നേതൃത്വം നൽകി.
കൃഷ്ണലാൽ സ്വാഗതവും, പ്രതീഷ് കല്ലംചിറ നന്ദിയും പറഞ്ഞു.