പ്രാഥമിക സഹകരണ ബാങ്കുകളുടെ സഹകരണ ഓണച്ചന്തയുടെ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് തല ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിക്കിടയിലും ഓണത്തെ വരവേല്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഒരുങ്ങി. സഹകരണ വകുപ്പും കണ്‍സ്യൂമര്‍ ഫെഡറേഷനും പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി നടത്തുന്ന സഹകരണ ഓണച്ചന്തയുടെ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് തല ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു
ഹോസ്ദുര്‍ഗ്ഗ് പബ്ലിക്ക് സര്‍വ്വന്റ്സ് സഹകരണ സംഘം പ്രസിഡന്റ് കെ.ഭാനുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഹോസ്ദുര്‍ഗ്ഗ് അസി.രജിസ്ട്രാര്‍ ജനറല്‍ കെ.രാജഗോപാലന്‍ ആദ്യ നില്‍പ്പന നടത്തി. ഹോസ്ദുര്‍ഗ്ഗ് പബ്ലിക്ക് സര്‍വ്വന്റ്സ് സഹകരണ സംഘം ഡയറക്ടര്‍ പി.കെ വിനോദ് ചടങ്ങില്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ്ഗ് എ.ആര് ഓഫീസ് ഇന്‍സ്പെക്ടര്‍ പി.വി രഞ്ജിത്ത് സ്വാഗതവും ഹോസ്ദുര്‍ഗ്ഗ് പബ്ലിക്ക് സര്‍വ്വന്റ്സ് സഹകരണ സംഘം സെക്രട്ടറി എ.ടി.വി ഗായത്രി നന്ദിയും പറഞ്ഞു.
40 ഓളം ഇനങ്ങള്‍ അടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വിപണി വിലയേക്കാള്‍ പരമാവധി വിലകുറച്ച് ചന്തയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.