കൈക്കൂലി വാങ്ങാന്‍ അഞ്ചു ഏജന്റുമാര്‍ക്ക് ദിവസ വേതനം ; കൈക്കൂലിപ്പണം അപ്പപ്പോള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും. കാസര്‍കോട്ടെ ആര് ടി ഒ ഉദ്യാഗസ്ഥരെ ‘ഓപ്പറേഷന് ബസ്റ്റ് നിര്‍മൂലന്‍ റെയ്ഡി’ല്‍
വിജിലന്‍സ് കുടുക്കിയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കാസർകോട് : സംസ്ഥാന വ്യാപകമായി വിജിലൻസ് അതിർത്തിയിലെ ആർ ടി ഒ ചെക് പോസ്റ്റുകളിൽ ‘ഓപറേഷൻ ബ്രസ്റ്റ് നിർമൂലൻ’ എന്ന പേരിൽ നടത്തിയ റെയിഡിൽ കാസർകോട് നിന്ന് കണ്ടത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങൾ . പരിശോധനയിൽ 16,900 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങിയ പണമാണ് ഇതെന്നാണ് സംശയിക്കുന്നത്.
കൈക്കൂലി വാങ്ങാൻ ഓഫീസിൽ അഞ്ച് ഏജൻറുമാരെ ഇവിടെ നിയമിച്ചതയും കണ്ടെത്തി. ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങുന്ന പണം അപ്പപ്പോൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ ആർ ടി ഒ ഉദ്യോഗസ്ഥർ സർകാർ അറിയാതെ സമാന്തരമായി അഞ്ച് ഏജൻ്റുമാരെ ഓഫീസിൽ നിയമിച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നത് . ഇവർക്കുള്ള ശമ്പളവും ഉദ്യോഗസ്ഥർ കൈക്കൂലി പണത്തിൽ നിന്നും നൽകി വരികയായിരുന്നുവെന്ന് തലപ്പാടി അതിർത്തി ചെക് പോസ്റ്റിൽ റെയിഡിന് നേതൃത്യം നൽകിയ വിജിലൻസ് ഡി വൈ എസ് പി, കെ വി വേണുഗോപാൽ വ്യക്തമാക്കി .
വിജിലൻസ് പരിശോധനയ്ക്കിടെ ഏജൻറുമാർ രക്ഷപെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെച്ചാണ് കണക്കിൽ പെടാത്ത 16,900 രൂപ പിടിച്ചെടുത്തത്. ആറു വർഷമായി ഏജന്റുമാർ ഇവിടെ ദിവസ വേതനത്തിൽ ജോലി ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥർ മാറുന്നതിനനുസരിച്ച് ദിവസവും ഏജൻറുമാരും മാറി വരുന്നുവെന്നുമാണ് വിജിലൻസിന് മനസിലാക്കാൻ സാധിച്ചത്.. ചെറുവത്തൂർ, കാഞ്ഞങ്ങാട് സ്വദേശികളായ മധു, ശശി, ജയന്തൻ, ജനാർധനൻ, ബിനു തുടങ്ങി അഞ്ച് പേരെയാണ് താൽകാലികമായി ചെക് പോസ്റ്റിൽ ആർ ടി ഓ ഉദ്യോഗസ്ഥർ നിയമിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുള്ളത് . ഇതിൽ ഒരു ഏജന്റിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സത്യം എല്ലാം പുറത്തുവന്നതെന്നാണ് അധികൃതർ പറയുന്നത്
തലപ്പാടി ചെക് പോസ്റ്റിലെ റെയിഡിൽ ഡി വൈ എസ് പിക്കൊപ്പം എസ് ഐ കെ രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത് കുമാർ പി കെ, പ്രദീപ് കെ പി, രതീഷ് കെ വി എന്നിവരും പെർള ചെക് പോസ്റ്റിൽ നടന്ന റെയിഡിൽ ഇൻസ്പെകർ സിബി തോമസ്, എസ് ഐ മധു പി പി, എ എസ് ഐ മാരായ സതീശൻ പി വി, സുഭാഷ് ചന്ദ്രൻ കെ ടി, സിവിൽ പൊലീസ് ഓഫീസർ സുധീഷ് പി എന്നിവരാണ് നേതൃത്വം നൽകിയത്.