യു.കെയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു
ലെസ്റ്റർ (യു. കെ ):യു.കെയിലെ ലെസ്റ്ററില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയും, ഏറെക്കാലമായി ലെസ്റ്ററില്‍ താമസിച്ചുവരികയുമായിരുന്ന ജഗദീഷ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി വളായതോടെ രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജഗദീഷ് രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തതായാണ് പറയപ്പെടുന്നത്. പക്ഷേ വൈറസ് ബാധിക്കുകയും, ഗുരുതരാവസ്ഥയിലാകുകയുമായിരുന്നു. ഭാര്യ തുഷാര. ഇരുവര്‍ക്കും രണ്ട് പെണ്മക്കളും, ഒരു മകനുമുണ്ട്.