കൊലവിളിയുമായി വിദ്യാർത്ഥിയെ പിന്തുടർന്ന് കഞ്ചാവ് സംഘം . ഭയന്ന് വിറച്ചു ഒരു കുടുംബം പോലീസിൽ അഭയം തേടി
എവിടെ പോയാലും നിന്നെ എടുക്കും, യുവാവിന്റെ കൊലവിളിയിൽ പൊറുതി മുട്ടി പ്ലസ് ഒൺ വിദ്യാർത്ഥി പരാതിയുമായി പോലീസിൽ, ഭീഷണി കോളുകളുടെ ശബ്ദ സന്ദേശം ബി എൻ സിക്ക് ലഭിച്ചു
പൈവളികെ: ധർമ്മതട്ക സ്കൂളിലെ പ്ലസ് വൻ വിദ്യാർത്ഥിക്കെതിരെ പൈവളികയിലെ അർഷാദിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് സംഘ വധഭീഷണി നൽകുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി കുഡാൽമേർക്കളയിലെ ബാപുഞിയുടെ മകൻ മുഹമ്മേദ് ദിൽഷാദ് കാസറകൊട് ഡിവൈഎസ്പിക് പരാതി നൽകി.പൈവളികയിലെ പലഞ്ചരക് കടയിലെ ജോലി ചെയ്തുവരികെയാണ് കഞ്ചാവ് സംഘ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി കഞ്ചാവ് വലികാന് ആവശ്യപെട്ട് ക്രൂരമായി മർദിച്ചതായി പരാതിയിൽ അറിയിച്ചു . സംഘത്തെ ഭയന്ന് ദിൽഷാദ് പൂനയിലെ ബന്ധുവിന്റെ ഹോട്ടലിൽ ജോലിക് പോയെങ്കിലും കഞ്ചാവ് സംഘം പിന്തുടരുന്നതായും പരാതിയിൽ അറിയിച്ചു
വിദ്യാർത്ഥിയെ കഞ്ചാവ് സംഘം പിന്തുടർന്നത് എന്തിന്?
പ്ലസ് വൺ കാരൻ സഹപാഠിയോട് ചാറ്റ് ചെയ്തത് യുവാവ് ചോദ്യം ചെയുകയും വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദ്ദനത്തിനും ഇരയാക്കി . മാത്രമല്ല കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാൻ നിർബന്ധികുകയും ചെയ്തു . സാധിക്കില്ലെന്ന് പറഞ്ഞു പ്ലസ് വൺകാരൻ എതിർത്തപ്പോൾ വീണ്ടും ക്രൂരമായ മർദ്ദനം.വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസിൽ പരാതിയുമായി മാതാപിതാക്കൾ എത്തിയതോടെ പോലീസിനെ ഭയന്ന് യുവാക്കൾ വിദ്യാർത്ഥിയെ വിട്ടയച്ചു. തുടർന്നും ഭീഷണി ഉണ്ടായപ്പോൾ പിതൃ സഹോദരനോടൊപ്പം പൂനെയിലേക്ക് വണ്ടികയറി. കലിയടങ്ങാത്ത അർഷാദ് പൂനെയിലേക്ക് വിദ്യാർത്ഥിയുടെ പിന്നാലെ വെച്ച് പിടിച്ചു ഇവിടെ നിന്ന് പിതൃ സഹോദരനോ ഫോണിൽ വിളിക്കുകയും അവനെ “എടുക്കും ” മെന്ന് ഭീഷണിപെടുത്തി. ഈ കുടിപ്പകക്ക് കാരണമായത് പ്ലസ് വൺകാരൻ ചാറ്റ് ചെയ്തത സഹപാഠി തൻറെ കാമുകി എന്നുള്ളതാണ്. ലഹരി പദാർത്ഥങ്ങൾക്ക് അടിമയായ 21 കാരനായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം പൂനയിൽ എത്തിയും ഭീഷണി തുടർന്നത്തോടെ ഭയന്ന് വീണ്ടും പൂനയിൽ നിന്ന് കാസർകോട്ടേക്ക് മടങ്ങി വന്ന് ഡി വൈ എസ് പിയുടെ മുന്നിൽ വിദ്യാർത്ഥി അഭയം പ്രാപിക്കുകയായിരുന്നു .
യുവിന്റെ ഭീഷണി ഫോൺ കോളുകളും ബി എൻ സിക്ക് ലഭിച്ചു .സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടിസ്വീകരിക്കുമെന്ന് കാസറകൊട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ അറിയിച്ചു .