നീലേശ്വരത്ത് കെ.ആർ.എം.യു മേഖല കമ്മിറ്റി രൂപീകരിച്ചു.
നീലേശ്വരം: കേരളത്തിലെ പ്രാദേശിക പത്ര പ്രവർത്തകരുടെ ആദ്യ ട്രേഡ് യൂനിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂനിയൻ നീലേശ്വരത്ത് മേഖല കമിറ്റി രൂപീകരിച്ചു മേഖല രൂപീകരണ കമിറ്റി യോഗം ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമീറ്റിയംഗം ഭരതൻ എം.വി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എ.വി. സുരേഷ് കുമാർ സംസാരിച്ചു. ഉപേന്ദ്രൻ മടിക്കൈ നിധിൻ പി കെ ബാലകൃഷ്ണൻ സിരാഘവൻ ജെ ബാബു മണി ആലിൻ കീഴിൽ സംസാരിച്ചു. നീലേശ്വരം മേഖല പ്രസിഡന്റായി പി.കെ ബാലകൃഷ്ണൻ (കേരള കൗമുദി ) ഉപേന്ദ്രൻ മടിക്കൈ (വൈസ് പ്രസി) . സെക്രട്ടറി വിജയൻ സർഗം (മാധ്യമം) ജോ : സെക്രട്ടറി എം.സുധാകരൻ ( ജന്മഭൂമി ) ട്രഷറർ സി രാഘവൻ (ജനയുഗം) മീഡിയ കോർഡിനേറ്റർ ബാബു സി നെറ്റ് ) എന്നിവരെ തിരഞ്ഞെടുത്തു.