ലീഗ് നേതൃത്വം അനങ്ങുന്നില്ല എംഎസ്എഫില്‍ പൊട്ടിത്തെറി; ആണ് നേതാക്കള്‍ ലൈംഗിക ചുവയോടെ
സംസാരിക്കുന്നു, വനിതാ കമ്മീഷന് പരാതി നല്കിവിദ്യാര്ഥിനീ നേതാക്കള്‍
മലപ്പുറം: എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നല്കി വനിതാ നേതാക്കള്‍. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് പരാതി.
എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വനിതാ നേതാക്കള്‍ പറയുന്നു.
എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ്,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എംഎസ്എഫില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്കെത്തിയിരിക്കുന്നത്.
മുസ്ലിംലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ നേതാക്കള്‍ സമീപിച്ചിരിക്കുന്നത്.