വാഹനം ഇടിച്ചുകൊലപ്പെടുത്തുംകെ.ടി.ജലീലിനെ വധിക്കുമെന്ന് വധഭീഷണി, ഭീഷണി വാട്സാപ്പ് വഴി
തിരുവനന്തപുരം:മുന്‍മന്ത്രി കെ.ടി.ജലീലിനെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തി ശബ്ദസന്ദേശം. ഭീഷണിപ്പെടുത്തുന്ന ആളുടെ പേരുവിവരങ്ങള്‍ സഹിതം ജലീല്‍ പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. ഹംസ എന്നു സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഭീഷണി സന്ദേശം അയച്ചത്. ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് ഓര്മ വേണമെന്ന് പറഞ്ഞു തുടങ്ങുന്ന ശബ്ദ സന്ദേശത്തില്‍ വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് വ്യക്തമാണന്ന് കെ.ടി. ജലീല്‍ പറഞ്ഞു.
വാട്സാപ് സന്ദേശമായാണ് ഭീഷണി എത്തിയത്. മുഈനലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിയ വിവാദത്തിലടക്കം കഴിഞ്ഞ കുറെ ദിവസങ്ങളായി മുസ്ലീം ലീഗിന്റെ എതിര്‍ഭാഗത്ത് കെ.ടി. ജലീലുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്ത്തുബോഴും ഒരു ഭാഗത്ത് കെ.ടി. ജലീലാണ്. തന്നോടുളള രാഷ്ട്രീയ ശത്രുതയുടെ ഭാഗമായാണ് വധഭീഷണി എന്ന നിഗമനത്തിലാണ് കെ.ടി. ജലീല്‍. വിഡിയോ