മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ സ്വന്തം ജാതിയിൽപ്പെട്ട ആളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി വിവാഹം കഴിച്ചു ബലാത്സംഗം ചെയ്തു .പാണത്തൂർ സ്വദേശി റിയാസിനെതിരെ പോലിസ് കേസെടുത്തു .
കാഞ്ഞങ്ങാട്: ആൾമാറാട്ടം നടത്തി വിവാഹം കഴിച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്നതിന് കേസ്സ്.
കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ ഇരുപത്തി യഞ്ചുകാരിയാണ് തട്ടിപ്പിനും ബലാത്സംഗത്തിനുമിരയായത്. യുവതിയുടെ പരാതിയിൽ പാണത്തൂർ സ്വദേശി റിയാസിനെതിരെ 32, ഹൊസ്ദുർഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു.
മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ സ്വന്തം ജാതിയിൽപ്പെട്ട ആളാണെന്ന് തെറ്റിദ്ധ രിപ്പിച്ചാണ് പ്രതി വിവാഹം കഴിച്ചത്.പരാതിക്കാരിയായ യുവ തിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. യുവതിയുടെ ബന്ധുക്കൾ വഴി റിയാസ് 2019-ൽ വിവാഹാലോചന നടത്തി. കർണ്ണാടക, കുടക് സ്വദേശിയായ രഞ്ജിത്തെന്ന മേൽവിലാസത്തിലാണ് യുവതിയെ രണ്ടാം വിവാഹം കഴിക്കാൻ തയ്യാറാണെന്ന റിയിച്ച് വിവാഹാലോചന നടത്തിയത്.
2021 ജനുവരി മാസം കുടകിലെ ക്ഷേത്രത്തിൽ യുവതിയുടെ ബന്ധുക്കൾ ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. ഭർത്താവ് മറ്റൊരു മതത്തിൽപ്പെട്ട ആളാണെന്നും പ്രതിക്ക് ഭാര്യയും മക്കളുമുണ്ടെന്നുമറിഞ്ഞതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
വിശ്വാസ വഞ്ചന, ബലാ ത്സംഗമുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് റിയാ സിന്റെ പേരിൽ പോലീസ് കേസ്സെടുത്തിരിക്കുന്നത്.