മൊബൈൽ കടയിലെ കവർച്ച; പ്രതികൾ പിടിയിൽ
16 കാരനെ ഒപ്പം കൂട്ടി കാസർകോട്ടെ മൊബൈൽ കടയിലെ കവർച്ച നടത്തിയ 43 കാരൻ പിടിയിൽ
വിദ്യാനഗർ: മൊബൈൽ ഷോപ്പ് കുത്തി തുറന്ന് മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ കൗമാരക്കാരനുൾപ്പെടെ കുസിദ്ധ മോഷ്ടാക്കളായ മൂന്ന് പേരാണ് പിടിയിലായത് . കോഴിക്കോട് വടകര കാവിൽ പാറ സ്വദേശി നായറുള്ള പറമ്പിൽ ഷിജു എന്ന ഷൈജു (48), ഉപ്പള സ്വദേശി റൗഫ് എന്ന മീശ റൗഫ് (43) ചെർക്കള ബാലടുക്കത്തെ 16 കാരനെയുമാണ് വിദ്യാനഗർ എസ്.ഐ, കെ. പ്രശാന്തും സംഘവും പിടികൂടിയത്.
ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിയേഴിന് പുലർച്ചെ ചെർക്കള പാടിയിലെ മൊബൈൽ ഷോപ്പിലാണ് കവർച്ച നടന്നത്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തിൽ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ നിന്നും പ്രതികളെ കുറിച്ച് ചില സൂചന ലഭിച്ച തോടെയാണ് മോഷ്ടാക്കൾ പിടിയിലായത്. മുളിയാർ പൊവ്വലിലെ മുഹമ്മദ് ഷബീറിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ കടയിലാണ് കവർച്ചനടന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാ ജരാക്കും