ദേശീയപാതയ്ക്കായി കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള കുളിയങ്കാൽ മുഹദ്ദീൻ ജുമാ മസ്ജിദും മദ്രസ കെട്ടിടങ്ങളും ഖബർസ്ഥാനം സ്വമേധയാ പൊളിച്ചു മാറ്റി പള്ളി അധികൃതർ.
കാഞ്ഞങ്ങാട്: ദേശീയപാതയ്ക്കായി വഴി മാറിയപ്പോൾ കുളിയങ്കാൽ മുഹദ്ദീൻ ജുമാ മസ്ജിദ് ഓർമ്മയായി.
ദേശീയപാത വികസനത്തി നായാണ് കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള കുളിയങ്കാൽ മസ്ജിദ് പൊളിച്ചത്.
കഴിഞ്ഞ ദിവസം ആരംഭിച്ച് ഇന്നലെ വൈകീട്ടോടെ പള്ളി പൊളിക്കൽ പൂർണ്ണമായത്. പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ച് നീക്കിയത്. ജെസിബി ഉപയോഗിച്ച് കോൺക്രീറ്റ് കെട്ടിടം പൊളിച്ച് നീക്കുക യായിരുന്നു.
കുളിയങ്കാലിൽ നേരത്തെ ചെറിയ നിസ്ക്കാര പള്ളിയായിരുന്നു. 28 വർഷം മുമ്പാണ് നിലവിലുണ്ടായിരുന്ന പള്ളി നിർമ്മിച്ചത്. തുടർന്ന് ജമാ അത്ത് പള്ളിയായി മാറി. ദേശീയ പാതയോട് ചേർന്ന് കുളിയങ്കാലിൽ തല ഉയർത്തി നിന്നിരുന്ന പള്ളിയാണ് മുഹിദീൻ ജുമാ മസ്ജിദ് പള്ളിയോട് ചേർന്നുള്ള രണ്ട് മദ്രസ്സാ കെട്ടിടങ്ങളും പൊളിച്ച് നീക്കി.147 വീട്ടുകാരുടെ ജമാഅത്ത് പള്ളിയാണ് പൊളിച്ചു നീക്കിയത് ‘ദേശീയപാതയ്ക്കായി പള്ളിയുടെ 6 സെൻ്റ് സ്ഥലത്താണ് ഖബർ ( മരണപ്പെട്ടവരെ അടക്കിയ സ്ഥലം) സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഖബറുകൾ ഒന്നടങ്കം മറ്റൊരിടത്തേക്ക് മാറ്റാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. റോഡ് വികസനത്തിനായി പള്ളി, മദ്രസ കെട്ടിടങ്ങൾപൊളിച്ച് നീക്കുന്നതിനും ഖബർസ്ഥാൻ മാറ്റി സ്ഥാ പിക്കാനും ഒറ്റ മനസ്സോടെ നാട്ടുകാർ തയ്യാറാവുകയാ
യിരുന്നു.
ഒരു മാസം മുമ്പ് സ്ഥലം വിട്ടു കൊടുത്തതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി. സെന്റിന് ആറ് ലക്ഷം രൂപ യാണ് പള്ളി സ്ഥലത്തിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക.സർക്കാറിന് വിട്ടു നൽകിയ സ്ഥലം കഴിച്ച് പള്ളിയുടെ അവശേഷിക്കുന്ന നാല് സെന്റ് സ്ഥലത്ത് പുതിയ മസ്ജിദ് നിർമ്മിക്കാനായിരുന്നു കമ്മി റ്റിയുടെ തീരുമാനം.
ദേശീയപാതയിൽ നിന്നും മൂന്ന് മീറ്റർ അകലം പാലിച്ച് കെട്ടിടം നിർമ്മിക്കാമെന്ന ചട്ടത്തിൽ ഭേദഗതി വരുത്തി ദൂരം ഏഴ് മീറ്ററാക്കി വർദ്ധിപ്പിച്ചതോടെ കുളിയങ്കാലിലെ 4 സെന്റ് സ്ഥലത്ത് പുതിയ പള്ളി നിർമ്മാണം സാധ്യമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. എന്തിരുന്നാലും ദേശീയപാത വികസിക്കണം എന്ന കാഴ്ചപ്പാടിനോട് ഇവർ മുഖംതിരിച്ചു നിൽക്കുകയോ വിവാദം സൃഷ്ടിക്കുകയോ ചെയ്തില്ല എന്നുള്ളത് പകർത്തപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ്.