ഭോപ്പാല്‍ : മദ്യലഹരിയില്‍ അമ്മയേയും സഹോദരിയേയും സഹോദരന്റെ ഭാര്യയേയും പീഡിപ്പിച്ച യുവാവിനെ വീട്ടുകാര്‍ കൊലപ്പെടുത്തി . മധ്യപ്രദേശിലെ ഗോപാല്ദാസിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . 24 കാരനായ യുവാവിന്റെ മൃതദേഹം ഗോപാല്‍ദാസ് മലയിടുക്കില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത് . നവംബര്‍ 12നാണ് യുവാവിന്റെ മൃതദേഹം അഴുകി തുടങ്ങിയ നിലയില്‍ പൊലീസ് കണ്ടെടുത്തത് .
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി . ഇതോടെ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . യുവാവിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ടശേഷം അമ്മയേയും സഹോദരിയേയും ഇയാള്‍ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു .
നവംബര്‍ 11 ന് മദ്യപിച്ച് വന്ന ശേഷം സഹോദരന്റെ ഭാര്യയെ പീഡിപ്പിച്ചതോടെ ഇയാളെ വീട്ടുകാര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകന്റെ ഉപദ്രവം സഹിക്കാവുന്നതിന് അപ്പുറമായിരുന്നുവെന്നും പറഞ്ഞ് തിരുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും യുവാവിന്റെ മാതാപിതാക്കള്‍ പറഞ്ഞു . സംഭവത്തില്‍ യുവാവിന്റെ മാതാപിതാക്കളും ഇളയ സഹോദരനും സഹോദരന്റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു.