തൃശൂരിൽ കടകളിൽ പിപിഇ കിറ്റ് ധരിച്ചെത്തി മോഷണം ; സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അരലക്ഷം രൂപ നഷ്ടപ്പെട്ടു
തൃശൂര്‍: വെള്ളറക്കാട്, പന്നിത്തടം മേഖലയിലെ കടകളില്‍ പിപിഇ കിറ്റ് ധരിച്ചെത്തി കവര്‍ച്ച. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അരലക്ഷം രൂപ നഷ്ടപ്പെട്ടു. മരുന്നുകടയില്‍ നിന്ന് പതിനായിരം രൂപയും മോഷണം പോയി.
പിപിഇ കിറ്റ് ധരിച്ച ആളെ കാണുമ്പോള്‍തന്നെ കോവിഡ് കേസാണെന്ന ധാരണയില്‍ പൊലീസ് കടത്തിവിടും. ഈ സാഹചര്യം മുതലെടുത്താണ് കള്ളന്മാര് മോഷണത്തിന് ഇറങ്ങുന്നത്.
പിപിഇ കിറ്റ് ധരിച്ചാണു മോഷ്ടാവ് കടയുടെ അകത്തുക്കയറിയത്. സഹായി റോഡില്‍ മാറിനില്‍ക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞു. കടകളിലെ സിസിടിവി ക്യാമറയിലാണ് കള്ളന്മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.