ചക്ക തലയില്‍വീണ് അരക്ക് താഴെ ചലനശേഷിയറ്റ് ചികിത്സയില്‍ കഴിയുന്ന ആദിദേവിന് സഹായഹസ്തവുമായി പള്ളിക്കര മണ്ഡലം ജനശ്രീ മിഷന്
പെരിയ: പെരിയ ആയമ്പാറ താമസിക്കും സുനിൽ- അംബിക എന്നവരുടെ എട്ട് വയസ്സുള്ള മകൻ ആദിദേവ് കഴിഞ്ഞ മൂന്നുമാസം മുമ്പ് വിടിൻ്റെ അടുത്തുള്ള പ്ലാവിൽ നിന്നും ചക്ക തലയിൽ വീണു അതിവ ഗുരുതരമായ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും കഴുത്തിലെ നരവ് പൊട്ടിയതിനാൽ കുട്ടിയുടെ അരക്ക് താഴെ ചലനശേഷി അറ്റിരിക്കുകയാണ്.
കുട്ടിയുടെ ദാരുണമായ ഈ അവസ്ഥ മനസിലാക്കിയ ജനശ്രീ മിഷൻ പള്ളിക്കര മണ്ഡലം സഭാ ഭാരവാഹികളുടെ നേതൃത്വത്തിൽ സുമനസ്സുകളിൽ നിന്നും സ്വരൂപിച്ച ചികിത്സ ധനസഹായം തച്ചങ്ങാട് ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ വെച്ച് ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ കെ നീലകണ്ഠൻ രക്ഷിതാക്കളായ അംബികാ സുനിലിന് കൈമാറി. ഉദുമ ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ.പി സുധർമ്മ, ജില്ലാ സമിതി അംഗം കെ.ചന്തു കുട്ടി പൊഴുതല, രഘു പനയാൽ, രാജൻ ആയമ്പാറ ,സീന കരുവാക്കോട്, ലത പനയാൽ, സ്നേഹവല്ലി കെ.ബി, എം മോഹനൻ നായർ എന്നിവർ സംസാരിച്ചു.മണ്ഡലം സഭാ സെക്രട്ടറി കണ്ണൻകരുവാകോട് സ്വാഗതം പറഞ്ഞു.