ജില്ലയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് യജ്ഞംനാളെയും മറ്റന്നാളും
കാസര്‍കോട്:ജില്ലയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ആഗസ്റ്റ് 12, 13 തീയതികളില്‍ കോവിഡ്-19 വാക്സിനേഷന് നല്‍കുന്നതിനായി ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ രാജന് കെ.ആര് അറിയിച്ചു. ജില്ലയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള കോവിഡ് 19 വാക്സിനേഷന് ആദ്യ ഡോസ് ലഭിക്കാന്‍ ബാക്കിയുള്ള മുഴുവനാളുകളും തിരിച്ചറിയല്‍ രേഖ സഹിതം അവരവരുടെ പഞ്ചായത്തുകളിലെ വാക്സിനേഷന് കേന്ദ്രത്തിലെത്തി വാക്സിന് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു .