കൈക്കൂലി പരാതിമുന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് സസ്പെന്ഷന്
ആറ്റിങ്ങല്‍:റിസോര്‍ട്ട് ഉടമകളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ആറ്റിങ്ങല്‍ മുന്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് സസ്െപന്‍ഷന്‍. ആറ്റിങ്ങലില്‍ ഡിവൈ.എസ്.പിയായിരിക്കെ റിസോര്‍ട്ടുകളില്‍ റെയ്ഡ് നടത്തി കേസെടുത്ത ശേഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. വിജിലന്‍സ് അന്വേഷണത്തില്‍ ആരോപണം ശരിയെന്ന് കണ്ടെത്തി. ഇടനിലക്കാര്‍ മുഖേനെയാണ് കൈക്കൂലി വാങ്ങിയതെന്നും കൈക്കൂലി ആവശ്യപ്പെട്ട് ഇടനിലക്കാരെ പലതവണ ഫോണില്‍ വിളിച്ചതായി തെളിവുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. ഇതോടെയാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പ് തല തുടര്‍ അന്വേഷണത്തിനും ഉത്തരവുണ്ട്.