തമിഴ്നാട് സെക്രട്ടേറിയറ്റിനും രാജ്ഭവനും ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; മലയാളി വ്യവസായി സേലത്ത് അറസ്റ്റില്‍
സേലം: തമിഴ്നാട് സെക്രട്ടേറിയറ്റിനും രാജ്ഭവനും ബോംബ്വച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി വ്യവസായി സേലത്ത് അറസ്റ്റില്‍. ഹൈടെക് ബോംബ് ഉപയോഗിച്ച് ഈ കെട്ടിടങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി പ്രേം രാജ് ആണ് അറസ്റ്റിലായത്.
ബിസിനസ് തകര്‍ന്ന് ഇയാള്‍ക്ക് ഏഴ് കോടിയോളം രൂപ നഷ്ടം വന്നിരുന്നുവെന്ന് പോലീസ് പറയുന്നു.