ഫാഷൻ ഗോൾഡ് തട്ടിപ്പ് ,ഓടി തളർന്ന പൂക്കോയ തങ്ങൾ ഒടുവിൽ കോടതിയിൽ കിഴടങ്ങി
കാസർകോട് : ഫാഷൻ ഗോൾഡ് സാമ്പത്തിക തട്ടിപ്പിൽ 160 ഓളം കേസുകളിൽ പ്രതി സ്ഥാനത്തുള്ള പൂക്കോയ തങ്ങൾ ഒടുവിൽ കിഴടങ്ങി . ഒമ്ബതുമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കീഴടങ്ങല്‍. ഹൊസ്ദുർഗ് കോടതിയിലാണ് ഇന്ന് അഡ്വ. പി.വൈ അജയകുമാറിൻ്റെ പുതിയകോട്ട മുഖ്യ തപാലാപ്പിസിനെതിർവശത്തെ ഓഫീസിൽ നിന്ന് സ്വകാര്യ വാഹനത്തിൽ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷന് മുന്നിലൂടെയാണ് കോടതിയിലേക്കെത്തിയത് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കരുണാകരൻറെ മുമ്പാകെയാണ് ഹാജരായത്.എം.എല്‍.എയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.സി കമറുദ്ദീന് പ്രതിയായ കേസാണിത്. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫാഷന്‍ ഗോള്‍ഡ് എം.ഡിയായിരുന്ന പൂേക്കായ തങ്ങള്‍ ഒളിവില്‍ പോയത്.
ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പിനായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന പരാതികളില്‍ ചന്തര കാസർകോട് പയ്യന്നൂർ സ്റ്റേഷനുകളിലായി 120 ഓളം കേസുകളുണ്ട്. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് .
ആദ്യം ലോകൽ പോലിസും പിന്നീട് ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമു മാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിച്ചത് മറ്റൊരു പ്രതിയായ മകൻ ഒളിവിലാണ് മൂന്ന് മണിയോടു കൂടിമാത്രമേ കേസ് കോടതി പരിഗണിക്കു .