അയല്‍വാസിയുടെ അടിയേറ്റ് യുവാവ് മരിച്ചു,വെള്ളരിക്കുണ്ട് പാത്തിക്കരയില്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം
കാഞ്ഞങ്ങാട് : വെള്ളരിക്കുണ്ട് പാത്തിക്കരയില്‍ യുവാവ് അയൽവാസിയുടെ അടിയേറ്റ് മരിച്ചു
പാത്തിക്കര .പട്ടികവര്‍ഗ്ഗ കോളനിയിലെ കുറ്റിയാട്ട് വീട്ടില്‍ രവിയാണ്( 42)മരിച്ചത്. കണ്ണന്റെയും പുത്തരിച്ചിയുടെയും ഏക മകനാണ് രവി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.രവിയുടെ വീടിന് സമീപത്തെ രാമകൃഷ്ണന്റെ വീടിന് മുന്നില്‍ വെച്ചാണ് രവിക്ക് തലയ്ക്ക് അടിയേറ്റത്. രാമകൃഷ്ണന് രവിയെ വിറക് കൊണ്ട് തലക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ രവി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്.വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ വെള്ളരിക്കുണ്ട് പോലീസ് രാമകൃഷ്ണനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരുന്നു. കൊലപാതക സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്