പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നല്കി കൊലപ്പെടുത്തി;4 പേര് അറസ്റ്റില്‍
ഹരിയാന: ഹരിയാനയിലെ സോനിപത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നല്കി കൊലപ്പെടുത്തി. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് അഞ്ചിന് ഇവരുടെ വീട്ടിലേക്ക് ആറംഗ സംഘം അതിക്രമിച്ച് കയറിയായിരുന്നു ക്രൂരത. കീടനാശിനിയാണ് പെണ്‍കുട്ടികള്‍ക്ക് നല്കി അബോധാവസ്ഥയിലായതോടെ പാമ്പുകടിയേറ്റതാണെന്ന് പറയാന്‍ ഇവര്‍ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് അക്രമികളെന്നാണ് പ്രാഥമിക വിവരം.