വടകര : കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്ന്ന്ക്കൊണ്ടിരിക്കുന്നു. ചോർച്ച അടക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വടകര ആശ ആശുപത്രിക്ക് സമീപം രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്.
അഞ്ചോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ പ്രദേശത്തുണ്ട്. നിയന്ത്രണ വിധേയമാണെന്നും അല്പസമയത്തിനകം തന്നെ ചോര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍ പെട്രോള്‍ പരന്നതോടെ ഇത് വഴിയുള്ള വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.
.