ഇന്നു മുതല്മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം; വാക്സിന്, ആര്.ടി.പി.സി.ആര്. രേഖ നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ഇനി മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്.ടി.പി.സി.ആര്. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമേ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതല്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കും.
എല്ലാ ഔട്ട് ലെറ്റുകള്‍ക്കും മുന്നില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിക്കാനും ബിവറേജ് കോര്പ്പറേഷന് നിര്‍ദേശം നല്കി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ കൂടുതല്‍ പോലീസ് സാന്നിധ്യവും ഉണ്ടാകും.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്കു മുന്‍പ് ഒരു ഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്.ടി.പി.സി.ആര്. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നുപോയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍- എന്നിങ്ങനെയാണ് ബെവ്കോ നിയന്ത്രണം വിശദമാക്കുന്നത്. ഇതു പാലിക്കുന്നവര്‍ക്കു മാത്രമേ മദ്യശാലകളില്‍ പ്രവേശനം അനുവദിക്കൂ.
കടകള്‍ക്കുള്ള മാനദണ്ഡം മദ്യശാലകള്‍ക്കും ബാധകമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.