ഉദുമ പടിഞ്ഞാര്‍ നൂമ്പില്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു
ഉദുമ: മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ഉദുമ പടിഞ്ഞാര്‍ നൂമ്പില്‍ അഴിമുഖത്താണ് തോണി മറിഞ്ഞ് മീന്‍ പിടിക്കുകയായിരുന്ന ആള് മരിച്ചത്. .ചെമ്പിരിക്ക സ്വദേശി ആമു (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. തോണിയില്‍ നിന്നും പുഴയിലേക്ക് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ തോണി മറിയുകയായിരുന്നു. പുഴയില്‍ വീണ് വെള്ളത്തില്‍ പൊങ്ങി കിടന്ന ആമുവിനെ കണ്ട് തൊട്ടപ്പുറപ്പ് മീന്‍പിടിക്കുകയായിരുന്ന പടിഞ്ഞാര്‍ സ്വദേശികളായ നജീബ്, മുജീബ് എന്നിവരെത്തി കരയില്‍ കയറ്റി ഓട്ടോറിക്ഷയില്‍ ഉദുമ നഴ്സിംഗ് ഹോമില്‍ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു