രാജ് മോഹൻ ഉണ്ണിത്താൻ എം.പിയോട് അപമര്യാദയായി പെരുമാറിയ പത്മരാജൻ ഐങ്ങോത്ത് , അനിൽ വാഴുന്നോറടി എന്നിവരെ സസ്പെൻ്റ് ചെയ്തു
കാത്തങ്ങാട്: മാവേലി എക്സ്പ്രസിൽ വെച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയോട് അപമര്യാദയായി പെരുമാറിയ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത് , മുൻ നഗരസഭാ കൗൺസിലർ അനിൽ വാഴുന്നോറടി എന്നിവരെ അന്വേഷണ വിധേയമായി 6 മാസത്തേക്ക് കോൺഗ്രസിൽ നിന്നും കെ.പി സി സി പ്രസിഡന്റ് കെ.സുധാകരൻ സസ്പെന്റ് ചെയ്തു. ഒപ്പം ഇവർക്ക് ഷോക്കോസ് നോട്ടീസും നൽകി. തൃപ്തികരമായ മറുപടി നൽകിയില്ലങ്കിൽ പുറത്താക്കും. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ തീവണ്ടിയിൽ കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോഴാണ് ടിക്കറ്റ് പോലും എടുക്കാതെ അതേ കമ്പാർട്ടുമെന്റിൽ കയറി തെറി വിളിച്ചതും കയ്യേറ്റത്തിന് മുതിർന്നതും. അനിലിനിത് രണ്ടാഴ്ചക്കുള്ളിൽ രണ്ടാമത്തെ സസ്പെൻഷനാണ്. സാമ്പത്തിക തിരിമറി ആരോപണത്തിൽ ബേക്കൽ ക്ലബ്ബിൽ നിന്നാണ് ആദ്യ സസ്പെൻഷൻ. ബേക്കൽ ക്ലബ്ബിന്റെ മാനേജരായിരുന്നു അനിൽ