മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവര്‍ച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
കര്‍ണ്ണാടക കാര്‍ളയിലെ മുഹമ്മദ് റിയാസാണ് അറസ്റ്റിലായത്
മഞ്ചേശ്വരം: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവർച്ച കേസിൽ ഒരു പ്രതിയെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. . മുഹമ്മദ് റിയാസ് (32 )റഹ്മ മൻസിൽ ആണ് അറസ്റ്റിലായത്.കർണ്ണാടക സ്വദേശിയാണ് കർണാടകയിലെ കുദ്രമുഖ് എന്ന സ്ഥലത്തു നിന്നും കാസർകോട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്ക്വാഡും മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എസ് ഐ മാരായ ബാലകൃഷ്ണൻ സി കെ , നാരായണൻ നായർ, അബുബക്കർ, എ എസ് ഐ ക്ഷ്മി നാരായണൻ., ശിവകുമാർ, രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. സൈബർ സെൽ സിപി ഒ മനോജ് എന്നിവർ ഉണ്ടായിരുന്നു