സർക്കാർ ടാറ്റ ആശുപത്രിക്ക് റെഡ്ക്രോസ് വെന്റിലേറ്ററുകള്‍ നല്കി
കാസർകോട്: റെഡ്ക്രോസ് ജില്ലാഘടകം സർക്കാർ ടാറ്റ ട്രസ്റ്റ് കോവിഡ് ആശുപത്രിക്ക് മൂന്നുലക്ഷം രൂപ വിലവരുന്ന രണ്ടു വെന്റിലേറ്ററുകള്‍ കൈമാറി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്വീര്ചന്ദിൽ നിന്ന് ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ ഗുരുദാസ് ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിലേക്ക് ജൂനിയര്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ 30,000 രൂപ കോഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ കൈമാറി. റെഡ്ക്രോസ് സംസ്ഥാന ട്രഷറര്‍ എച്ച്.എസ്. ഭട്ട് അധ്യക്ഷനായിരുന്നു. റെഡ്ക്രോസ് സെക്രട്ടറി എം.വിനോദ്, ആര്.എം.ഒ ഡോ. ശരണ്യ, എച്ച്.കെ. മോഹന്‍ദാസ്, എന്‍.സുരേഷ്, കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.