കെഎസ്ഇബിയുടെജില്ലയിലെ ആദ്യ ചാര്‍ജിങ് സ്റ്റേഷന് മാവുങ്കാലില്‍
കാഞ്ഞങ്ങാട് :വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ജില്ലയിലെ ആദ്യ ചാര്‍ജിങ് സ്റ്റേഷന് കെഎസ്ഇബിയുടെ ഉടമസ്ഥതയില്‍ മാവുങ്കാലില്‍ ഒരു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. ആദ്യഘട്ടം പണി കഴിഞ്ഞതിനാല്‍ ഒരുമാസത്തിനകം പൂത്തിയാക്കാന്കഴിയുമെന്ന് ട്രാന്സ്മിഷന് അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ സന്തോഷ് പറഞ്ഞു.
ടെന്‍ഡര്‍ നല്കിയ കമ്പനി എറണാകുളം ജില്ലയിലെ സ്റ്റേഷന് നിര്‍മാണത്തിലാണ്. അതിനു ശേഷം കോഴിക്കോട്ടെ ജോലി കൂടി തീര്‍ത്ത് ഇവിടെയത്തും. ഒരേ സമയം നാല് വാഹനങ്ങള്‍ക്ക് ഇവിടെ ചാര്‍ജ് ചെയ്യാം. ഒരു വാഹനം ചാര്‍ജ് ചെയ്യാന്‍ ഒരുമണിക്കൂറില്‍ താഴെ സമയം മതിയാകും. സ്വകാര്യ വ്യക്തികള്‍ക്കും അടുത്ത ഘട്ടത്തില്‍ സ്റ്റേഷന് നല്‍കും. പ്രധാന റോഡുകളില്‍ ഓരോ 20 കിലോമീറ്ററിലും സ്റ്റേഷന് സ്ഥാപിക്കാനാണ് ഉദ്ദേശം. കണ്ണൂരില്‍ മാത്രമാണ് ഇപ്പോള്‍ ചാര്‍ജിങ് കേന്ദ്രമുള്ളത്.