പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം, അവൾ യാത്രയായി…നടി ശരണ്യ ശശി അന്തരിച്ചു
നടി ശരണ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ. പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം, അവൾ യാത്രയായി എന്നാണ് ശരണ്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ശരണ്യയ്ക്ക് അമ്മയോ സഹോദരിയോയൊക്കെയായിരുന്നു സീമ ജി നായർ. അത്രയേറെ വലുതായിരുന്നു ഇരുവരും തമ്മിലുള്ള ആത്മബന്ധം.നടിയുടെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായമഭ്യർത്ഥിച്ച് നിരവധി തവണ സീമ ജി നായർ എത്തിയിരുന്നു.കൂടാതെ ശരണ്യയുടെ വീടിന്റെ പേരുപോലും സ്നേഹ സീമ എന്നായിരുന്നു. അവസാന സമയങ്ങളിലും ശരണ്യയ്ക്കൊപ്പം സീമ ഉണ്ടായിരുന്നു.