കർണാടക സർക്കാർ കേരള അതിർത്തി അടച്ചതിൽ പ്രതിഷേധിച്ച് തലപാടിയിൽ എൽഡിവൈഎഫ് പ്രതിഷേധ മാർച്ച് നടത്തി .
തലപ്പാടി :കർണാടക സർക്കാർ കേരള അതിർത്തിയിൽ അടച്ചതിലും ,വാക്സിൻ സ്വീകർച്ചവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ തലപ്പാടിയിൽ പ്രതിഷേധ മാർച്ച് നടത്തി .പ്രതിഷേധ യോഗം എൽഡിഎഫ് മണ്ഡലം കൺവീനർ ബിവി രാജൻ ഉദ്ഘാടനം ചെയ്തു .അജിത് എംസി അധ്യക്ഷനായി .ജയരാമ ബല്ലൻകൂഡൽ ,താജുദ്ധീൻ മൊഗ്രാൽ ,ഹാരിസ് പൈവളികെ ,ഹരീഷ് കടമ്പാർ , അഷ്റഫ് കുഞ്ചത്തൂർ ,ദയകർ മാട,തുടങ്ങിയവർ സംസാരിച്ചു .സാദിക് ചെറുഗോളി സ്വാഗതം പറഞ്ഞു .