വൈദ്യുതി മേഖലയെ കോർപ്പറേറ്റ് വത്കരിക്കരുത് – എഐവൈ എഫ്.
കാഞ്ഞങ്ങാട് വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലും, കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും വൈദ്യുതി ജീവനക്കാരുടെ നാഷണൽ കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന അഗസ്ത് 10 ലെ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐ വൈ എഫ് ഐക്യദാർഡ്യ പരിപാടി സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് കാഞ്ഞങ്ങാട് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുമ്പിൽ നടന്ന പരിപാടി എ ഐ വൈ എഫ് കാസറഗോഡ് ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ല എക്സിക്യുട്ടീവ് അംഗം പ്രകാശൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു.കെ ഇ ഡബ്ളിയൂ എഫ് (എ ഐ ടി യു സി) ജില്ല പ്രസിഡൻറ് പി.രാജൻ, എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം എം ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജിനു ശങ്കർ സ്വാഗതം പറഞ്ഞു.പ്രദീഷ് ടി.കെ., മണി എരിക്കുളം എന്നിവർ നേതൃത്വം നൽകി.