ബോളിവുഡ് നടന് അനുപം ശ്യാം അന്തരിച്ചു
ന്യൂഡല്‍ഹി:ബോളിവുഡ് നടന് അനുപം ശ്യാം (63) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകീട്ടോടെ സംസ്കാരം നടക്കും . അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മയാണ് മരണവിവരം അറിയിച്ചത്.
‘ മന് കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്. ‘ മന് കി ആവാസ്: പ്രതിജ്ഞ’ യുടെ രണ്ടാം ഭാ?ഗത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.സ്ലംഡോഗ് മില്യനര്‍, ബന്ദിത് ക്വീന്‍, സത്യ, ദില്‍സേ, ലഗാന്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.