നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം:നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്, കെ.ടി ജലീല്‍, കെ.അജിത്ത്, സി.കെ സദാശിവന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കയ്യാങ്കളി കേസിലെ പ്രതികള്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറുപേരും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നും. എന്നാല്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവുള്ളതിനാല്‍ ഹര്‍ജി അപ്രസക്തമാകും. വിടുതല്‍ ഹര്‍ജിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി നല്കുവാനും സാധ്യത ഉണ്ട്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കുമെന്നാണ് സൂചന.
മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തളളിയ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്.