മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേ തനിക്കെതിരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതികരിച്ച് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. മദ്യപിച്ചെത്തിയ രണ്ട് പേരാണ് അതിക്രമത്തിന് പിന്നാലെന്നും ഒരാളെ തനിക്ക് അറിയാമെന്നും രാജ് മോഹന്‍ ഉണ്ണിത്താന് സ്ഥിരീകരിച്ചു. ഇരുവരും മദ്യപിച്ച് സമനില തെറ്റിയ നിലയില്‍ ആയിരുന്നുവെന്നും എംപി പറഞ്ഞു. ‘ട്രെയിന്‍ നീങ്ങി തുടങ്ങി രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞതോടെ രണ്ട് പേര് സമനില തെറ്റിയ രീതിയില്‍ മദ്യപിച്ചെത്തി വണ്ടിക്കകത്ത് ഇരിക്കുകയായിരുന്നു. അതില്‍ ഒരാളെ എനിക്ക് അറിയാം. മറ്റേയാള്‍ ഗുണ്ടയാണെന്ന് തോന്നുന്നു. മറ്റേയാളുടെ പേര് പത്മരാജന് അയിങ്ങോത്ത് എന്നാണ്. സ്ഥിരം മദ്യപിക്കുകയാളാണ് പത്മരാജന്. ഒരു മെഡിക്കല്‍ ചെക്ക് അപ്പ് നടത്തുകയാണെങ്കില്‍ അത്രയും സ്പിരിറ്റ് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടാവും. പിന്നീട് പൊലീസിനെ വിളിക്കുകയായിരുന്നു. എന്താണ് കാര്യം എന്നൊന്നും അറിയില്ല. ഞങ്ങള്‍ പാര്‍ലമെന്റ് സമ്മേളനത്തിന് പോവുകയായിരുന്നു.’ എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.