പാണക്കാട് കുടുംബവും ഷാജിയും മുനീറും പിന്തുണച്ചു; മുഈന്‍ അലിക്കെതിരെ നടപടിയില്ല
മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയില്ല. മുസ്ലീം ലീഗ് ഉന്നതാധികാരയോഗത്തിലാണ് തീരുമാനം.
മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ മുഈന്‍ അലി പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. യോഗത്തില്‍ പാണക്കാട് കുടുംബം മുഈന്‍ അലിയെ പിന്തുണച്ചു.
കെ.എം. ഷാജിയും എം.കെ. മുനീറും മുഈന്‍ അലിയെ പിന്തുണച്ചുവെന്നാണ് വിവരം. അതേസമയം മുഈന്‍ അലി ഉയര്‍ത്തിയ ആരോപണത്തെക്കുറിച്ച് അന്വേഷിക്കും.
മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്തും രംഗത്തെത്തിയിരുന്നു. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അന്‍വര്‍ സാദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.