വാക്സിനേഷൻ, മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക: നാസർ കീഴുപറമ്പ്
മലപ്പുറം: ജില്ലയോട് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന വാക്സിനേഷൻ അവഗണന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് ആവശ്യപെട്ടു. ‘ജില്ലയോടുള്ള വാക്സിനേഷൻ അവഗണന അവസാനിപ്പിക്കുക
മലപ്പുറത്തുള്ളതുള്ളതും മനുഷ്യരാണ് ‘ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് പടിക്കലിൽ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
മറ്റു ജില്ലകളുടെ പകുതി മാത്രമാണ് വാക്സിനുകൾ ജില്ലയിൽ നൽകിയത്. വാക്സിൻ എടുത്തവർ മാത്രമേ പുറത്തിറങ്ങാവു എന്ന് പറയുകയും വാക്സിൻ നൽകുന്നതിൽ വിവേചനം കാണിക്കുകയും ചെയ്യുന്ന പരിഹാസ്യമായ നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്.ഇതിനെതിരെ വെൽഫെയർ പാർട്ടി പഞ്ചായത്ത് തലങ്ങളിലടക്കം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു .
ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി അധ്യക്ഷത വഹിച്ചു
കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി, കൃഷ്ണൻ കുനിയിൽ, എം പി മുസ്തഫ മാസ്റ്റർ (SDPI), ഫായിസ കരുവാരകുണ്ട് (വുമൻ ജസ്റ്റിസ്), മുനീബ് കാരക്കുന്ന്, സുഭദ്ര വണ്ടൂർ , നസീറ ബാനു, രജിത മഞ്ചേരി, ഹസീന വഹാബ് എന്നിവർ സംസാരിച്ചു. ആരിഫ് ചുണ്ടയിൽ സ്വാഗതവും ഷാക്കിർ മോങ്ങം നന്ദിയും പറഞ്ഞു.