ജലീലിന്റെത് ബ്ലാക്ക് മെയിലിംഗ് ; ജലീലിന്റെ ചോറ് പിണറായിയുടെ അടുത്തും കൂറ് പാണക്കാട്ടും
കോഴിക്കോട് :പാണക്കാട്? കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചതിന്റെ ശബ്?ദരേഖയുണ്ടെന്നും അറ്റകൈക്ക്?? അത്? പുറത്ത്? വിടേണ്ടിവരുമെന്നും പറഞ്ഞ കെ.ടി ജലീലിനെതിരെ മുന്‍ സബ് ജഡ്ജി എസ്. സുദീപ്
കെ.ടി ജലീല്‍ നിലവാരമില്ലാതെ തരം താഴുകയാണെന്നും ബ്ലാക്ക് മെയിലിംഗ് ക്വട്ടേഷന്‍ നിങ്ങള്‍ക്കു തന്നതാരാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.ആട്ടുവളർത്തൽ
വിഷയത്തിൽ ഹൈക്കോടതി ജഡ്ജിമാരെ പരിഹസിച്ച് പോസ്റ്റിട്ട സബ് ജഡ്ജിയാണ് ഇപ്പോൾ ജലീൽ -പാണക്കാട് -ലീഗ് വിഷയത്തിൽ രംഗത്തുവന്നത്.
ജലീല്‍ പാണക്കാട് കുടുംബത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണ്. ഇതല്ല, ആയിരിക്കരുത് രാഷ്ട്രീയ പ്രവര്‍ത്തനം.
ജലീലിന്റെ ചോറ് പിണറായിയുടെ അടുത്തും കൂറ് പാണക്കാടും തന്നെയാണ്, അന്നും ഇന്നും എന്നുമെന്നും അദ്ദേഹം കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ബ്ലാക്ക് മെയിലിംഗ് ക്വട്ടേഷന്‍ നിങ്ങള്‍ക്കു തന്നതാരാണ്, മിസ്റ്റര്‍ കെ റ്റി ജലീല്‍?
കെ റ്റി ജലീല്‍ നിലവാരമില്ലാതെ തരം താഴുകയാണ്.
ഇ ഡി യുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാണക്കാട് കുടുംബാംഗങ്ങളോട് പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും അതു പുറത്തു വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ജലീല്‍ പറയുന്നു.
ജലീല്‍ പാണക്കാട് കുടുംബത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണ്.
ഇതല്ല, ആയിരിക്കരുത് രാഷ്ട്രീയ പ്രവര്‍ത്തനം.
ജലീലിന്റെ ചോറ് പിണറായിയുടെ അടുത്തും കൂറ് പാണക്കാടും തന്നെയാണ്, അന്നും ഇന്നും എന്നും.
ജലീലും ശ്രീരാമകൃഷ്ണനും വലതുപക്ഷ സ്വഭാവം മാത്രം കൈമുതലായ, ഒന്നാം പിണറായി സര്‍ക്കാരിനു വെറും ബാദ്ധ്യതയായ രണ്ട് അധികാരസ്ഥാനങ്ങളായിരുന്നു.
ജലീലിന് പിണറായിയോടു മാത്രമാണ് വിശ്വസ്തത. സി പി എമ്മിനോടോ ഇടതു മുന്നണിയോടോ അല്ല.
ചുവന്ന കുപ്പായമിട്ട സിമി നേതാവാണ് ജലീല്‍.
അധികാരം നഷ്ടപ്പെട്ടത് അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. അതിന്റെ ബാക്കിയാണ് ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍.
എന്തെങ്കിലും കൈയിലുണ്ടെങ്കില്‍ ഒന്നുകില്‍ കൈയില്‍ തന്നെ വയ്ക്കുക, അല്ലെങ്കില്‍ പുറത്തുവിടുക.
ബ്ലാക്ക് മെയിലിംഗിനുള്ള ക്വട്ടേഷന്‍ നിങ്ങള്‍ക്കാരാണു തന്നത്, മിസ്റ്റര്‍ ജലീല്‍?