മുഈന്‍ അലിയ്ക്കെതിരെ നടപടിയ്ക്ക് ആരും ശുപാര്‍ശ ചെയ്തിട്ടില്ല; മുസ്ലീം ലീഗ് വാദം തള്ളി യൂത്ത് ലീഗ് ദേശീയ നേതൃത്വം
കോഴിക്കോട്: മുഈന്‍ അലിയ്ക്കെതിരെ നടപടിയ്ക്ക് ആരും ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി. അത്തരം അവകാശവാദങ്ങള്‍ തെറ്റാണെന്നും ആസിഫ് അന്‍സാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യൂത്ത് ലീഗിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് മുഈന്‍ അലിയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് മുസ്ലീം ലീഗ് അവകാശപ്പെട്ടിരുന്നത്. പക്ഷെ ഇത്തരം വാദങ്ങള്‍ തള്ളുകയാണ് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍.
യൂത്ത് ലീഗിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് മുഈന്‍ അലിയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ ഇത്തരം വാദങ്ങള്‍ തള്ളുകയാണ് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍.
അതേസമയം മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്തും രംഗത്തെത്തി. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അന്‍വര്‍ സാദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മുഈന്‍ അലി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ലീഗ് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. മുഈന്‍ അലിയെ അധിക്ഷേപിച്ചയാള്‍ക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകള്‍ പാര്‍ട്ടിയില്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു.
ആദ്യമായാണ് ഒരു യൂത്ത് ലീഗ് നേതാവ് പരസ്യമായി മുഈന്‍ അലിയെ അനുകൂലിച്ച് രംഗത്തെത്തുന്നത്.