കാണാതായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞങ്ങാട്: കാണാതായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടച്ചേരി
പാൽ സൊസൈറ്റി ജീവനക്കാരൻ കൊവ്വൽ സ്റ്റോറിലെ ഷാജിയുടെ ശോഭ (38) മൃതദേഹമാണ് ഇന്ന് രാവിലെ
വീട്ടുവളപ്പിലെ കിണറിൽ കണ്ടെത്തിയത്. കണ്ടെത്തിയത്, ഇന്നലെ രാവിലെ മുതലാണ് ശോഭയെ
കാണാതായത്. ഷാജി പുലർച്ചെ പാൽ സൊസൈറ്റിക്ക് ജോലിക്ക് പോകുപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ശോഭ പിന്നിട് കാണാതായത്.
ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് കിണറ്റിൽ ജഡം കണ്ടത്.;
അടൂർ അളിയന ടുക്കത്തെ ബ ബൂഡി -ദമയന്തി ദമ്പതികളുടെ മകളാണ്.
മൂന്ന് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. കുട്ടികളില്ല.
കാഞ്ഞങ്ങാട് ആർ ഡി ഒ നേതൃത്വത്തിൽ മൃതദേഹം ഹോസ്ദുർഗ് പോലിസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി എത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റി.സഹോദരങ്ങൾ : ബേബി ,റീന ,ഷിബ ,പ്രിയ .